Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
NSW യിൽ ആയിരക്കണക്കിന് ഡോക്ടർമാർ സമരത്തിൽ: 30% ശമ്പളവർദ്ധനവ് ആവശ്യം
08/04/2025 Duração: 03min2025 ഏപ്രിൽ ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
പലിശ കുറയും, പക്ഷേ..: അമേരിക്കന്‍ താരിഫ് യുദ്ധം ഓസ്ട്രേലിയക്കാരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കാം...
08/04/2025 Duração: 07minഅമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടങ്ങിവച്ചിരിക്കുന്ന താരിഫ് യുദ്ധം ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കുകയാണ്. ഓസ്ട്രേലിയയില്‍ പലിശ നിരക്ക് ഒരു ശതമാനം വരെ കുറച്ചേക്കും എന്നാണ് പ്രവചനം. അതിനപ്പുറം ഏതെല്ലാം തരത്തിലാണ് ഓസ്ട്രേലിയന്‍ ജനതയെ ഇത് ബാധിക്കാന്‍ സാധ്യത? ഇക്കാര്യമാണ് ഇന്ന് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
-
ഏറ്റവുമധികം തെരഞ്ഞെടുപ്പ് വിജയങ്ങള്‍; കൂടുതല്‍കാലം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാര്‍: ലിബറല്‍ പാര്‍ട്ടിയുടെ ചരിത്രമറിയാം...
08/04/2025 Duração: 09minഓസ്ട്രേലിയന്‍ ചരിത്രത്തില്‍ ഏറ്റവുമധികം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ പാര്‍ട്ടിയാണ് ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്ട്രേലിയ. പ്രായം കൊണ്ട് താരതമ്യേന ചെറുപ്പമാണെങ്കിലും, ഓസ്ട്രേലിയന്‍ ചരിത്രത്തില്‍ എങ്ങനെയാണ് ലിബറല്‍ പാര്‍ട്ടി സ്ഥാനമുറപ്പിച്ചത് എന്ന് കേള്‍ക്കാം...
-
മെയ് മാസത്തിൽ പലിശ നിരക്ക് 0.5% കുറഞ്ഞേക്കുമെന്ന് ട്രഷറർ; ഓഹരി വിപണിയിൽ 110 ബില്യൺ ഡോളറിൻറെ ഇടിവ്
07/04/2025 Duração: 03min2025 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആരോഗ്യപ്രവർത്തകരുടെ IELTS സ്കോറിലടക്കം മാറ്റങ്ങൾ; ഓസ്ട്രേലിയൻ രജിസ്ട്രേഷനിലെ ഇളവുകൾ പ്രാബല്യത്തിൽ
07/04/2025 Duração: 08minഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി(AHPRA) ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. IELTS പരീക്ഷയുടെ സ്കോറിലടക്കം വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
''ഞങ്ങൾക്ക് തെറ്റുപറ്റി''; വർക്ക് ഫ്രം ഹോം നിർത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് നയം ലിബറൽ സഖ്യം പിൻവലിച്ചു
07/04/2025 Duração: 05minഅധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്ന് ലിബറൽ സഖ്യം പ്രഖ്യാപിച്ചിരുന്നു. ജനവികാരം എതിരാണെന്ന് കണ്ടാണ് പ്രതിപക്ഷം പ്രഖ്യാപനം പിൻവലിച്ചത്.
-
ഡേലൈറ്റ് സേവിംഗ് ഇന്നവസാനിക്കും: ക്ലോക്കിൽ സമയം മാറ്റിയില്ലെങ്കിൽ ഈ അബദ്ധങ്ങൾ പറ്റാം...
05/04/2025 Duração: 12minഓസ്ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ അഞ്ചിന് രാത്രി അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ മുമ്പ് എസ് ബി എസ് മലയാളവുമായി പങ്കുവച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
-
2025ൽ നാല് തവണ കൂടി പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്: ഓസ്ട്രേലിയ പോയവാരം
05/04/2025 Duração: 08minഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
സൂപ്പർ അക്കൗണ്ടുകൾക്ക് നേരെ സൈബറാക്രമണം; നൂറുകണക്കിന് പേരെ ബാധിച്ചു
04/04/2025 Duração: 02min2025 ഏപ്രിൽ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'ശബ്ദ കോലാഹലങ്ങളും റോഡ് കൈയ്യേറി പ്രചാരണവുമില്ല'; ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ സജീവമാകുന്ന മലയാളി രാഷ്ട്രീയക്കാരുടെ വിശേഷങ്ങൾ
04/04/2025 Duração: 14minഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് മെയ് മൂന്നിന് നടക്കുകയാണ്. ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായിരിക്കുന്ന ചില മലയാളികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ട്രംപിൻറെ താരിഫിൽ ഓസ്ട്രേലിയക്ക് തിരിച്ചടി; വ്യാപാര ബന്ധം ദുർബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി
03/04/2025 Duração: 04min2025 ഏപ്രിൽ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മിനിമം വേതനം കൂട്ടുമെന്ന് അൽബനീസി; അമേരിക്കക്കെതിരെ ഉറച്ച നിലപാടെന്ന് ഡറ്റൻ: പ്രചാരണം ശക്തമാക്കി നേതാക്കൾ
02/04/2025 Duração: 03min2025 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ചാര്‍ജ്ജ് പോയ ബാറ്ററികള്‍ ബിന്നിലിടാമോ? ഓസ്ട്രേലിയയില്‍ E-മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നറിയാം...
02/04/2025 Duração: 09minവീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമം ലഘൂകരിക്കണമെന്ന് US; വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ
01/04/2025 Duração: 04min2025 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കേരളത്തിലെ കുട്ടികള്‍ക്ക് 'ഓസ്ട്രേലിയന്‍' നീന്തല്‍ പരിശീലനം; മുങ്ങിമരണങ്ങള്‍ കുറയ്ക്കുക ലക്ഷ്യം
01/04/2025 Duração: 12minസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ കേരളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നു. കേരളാ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് റോയല്‍ ലൈഫ് സേവിംഗ് ഓസ്ട്രേലിയ നല്കുന്ന പരിശീലനത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ലേബർ നില മെച്ചപ്പെടുത്തുന്നുവെന്ന് അഭിപ്രായ സർവ്വേ ഫലം; സഹായമായത് ഫെഡറൽ ബജറ്റ്
31/03/2025 Duração: 03min2025 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Does Australia's Parliament reflect society? - ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് നിങ്ങളെ എത്രത്തോളം പ്രതിനിധീകരിക്കുന്നുണ്ട്? കുടിയേറ്റ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഇവ...
31/03/2025 Duração: 07minAustralia is one of the world's most multicultural nations but our Parliament isn't. Does it matter? - ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര സമൂഹങ്ങളിലൊന്നായ ഓസ്ട്രേലിയയുടെ പാര്‍ലമെന്റ് ഇവിടത്തെ ജനങ്ങളെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ടോ? കുടിയേറ്റ സമൂഹങ്ങള്‍ക്ക് പാര്‍ലമെന്റിലേക്ക് എത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ല? കേള്‍ക്കാം...
-
ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് ചൂടിൽ; ആദ്യ 'ഹിന്ദു സ്കൂൾ' തുടങ്ങാൻ ഫണ്ടിംഗ് വാഗ്ദാനവുമായി ലിബറലും ലേബറും; ഓസ്ട്രേലിയ പോയവാരം
29/03/2025 Duração: 06minഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
-
ടെയ്സർ പ്രയോഗത്തിൽ വയോധികയുടെ മരണം: പോലീസുകാരന് ജയിൽ ശിക്ഷ ഒഴിവാക്കി; പകരം സാമൂഹ്യ സേവനം
28/03/2025 Duração: 04min2025 മാർച്ച് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Why are we debating Welcome to Country? - തെരഞ്ഞെടുപ്പിൽ ചർച്ചയായി 'വെൽക്കം ടു കൺട്രി': വിവാവദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാം...
28/03/2025 Duração: 07minThe government's Welcome to Country spending has been heavily criticised but some believe the cultural protocol is being used as a "political football". - ആദിമവർഗ വെൽക്കം ടു കൺട്രി ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് ഡോളർ ലേബർ സർക്കാർ ചെലവഴിച്ചു എന്ന ലിബറൽ ആരോപണം വിവാദമായിരിക്കുകയാണ്. ഈ ചടങ്ങ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് വിഷയമാകുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...